മഞ്ജുവാര്യരെക്കുറിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പൂര്‍ണിമ കുറിച്ച കാര്യങ്ങള്‍ ശ്രദ്ദേയമാകുകയാണ്. അടുത്തിടെ നടത്തിയ മുംബൈ യാത്രയ്ക്കിടയില്‍ നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ചാണ് നടി തുറന്ന് പറഞ്ഞത്. മുംബൈയില്‍ നിന്നുളള മടക്കയാത്രയ്ക്ക് എയര്‍പോര്‍ട്ടിലെത്താന്‍ താമസിച്ചതും, ജീവിതത്തില്‍ ആദ്യമായി ഫ്ളൈറ്റ് കിട്ടാതെ പോയ കഥയുമാണ് പൂര്‍ണിമ പങ്കുവെച്ചത്.
ഇതിനെക്കുറിച്ച് ആരാധകന് ചോദിച്ചപ്പോഴാണ് പൂര്‍ണിമയുടെ മറുപടി. മഞ്ജുവിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് പൂര്‍ണിമ മറുപടി നല്‍കിയത് ഇങ്ങനെ 'ഫ്ളൈറ്റ് യാത്ര ഉളള ദിവസം ഒരു കാരണവശാലും ഗേള്‍സ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത്' എന്ന്.