സായുധ രാഷ്ട്രീയത്തിന്റെ കുരുക്കില്‍പ്പെട്ടുപോകുന്ന ജീവിതങ്ങളെ വരച്ചുകാട്ടുന്ന കുരുത്തി നാടകം ഫ്ളോറിഡയില്‍ ഇന്ന് അരങ്ങേറുന്നു. നാടകരചന രംഗത്തെ കുലപതി ഹേമന്ദ് കുമാര്‍ രചനയും സാമൂഹ്യ പ്രവര്‍ത്തകനും കലാകാരനുമായ നോയല്‍ മാത്യു സംവിധാനം ചെയ്യുന്ന കരുത്തുറ്റ നാടകം കുരുത്തി ഇന്ന് ഫ്ലോറിഡയില്‍ നടക്കും .
കുരുത്തിയില്‍ അകപ്പെടുന്ന മത്സ്യങ്ങളെപ്പോലെയാണ് വര്‍ത്തമാനകാലത്തിലെ കൊലപാതകരാഷ്ട്രീയത്തിന് ഇരയാകുന്നവരെന്ന് നാടകം പറയുന്നു. രാഷ്ട്രീയ ചാവേറുകളും അവരുടെ നേതാവുമാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അക്രമത്തിലൂടെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടവരും മകനെ നഷ്ടപ്പെട്ടവരും തീര്‍ക്കുന്ന പ്രതിരോധത്തിലൂടെ നാടകം അവസാനിക്കുന്നു.
സംഗ മിത്ര തീയേറ്റേഴ്സ് മിയാമി അവതരിപ്പിക്കുന്ന ഈ നാടകം ഒക്ടോബര്‍ 10 ന് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7 മണിക്ക് അരങ്ങേറും.വിനോദ് കുമാര്‍ നായര്‍, ഏബ്രഹാം കളത്തില്‍, സുരേഷ് നായര്‍, റോബിന് ജോസ് ,കുര്യാക്കോസ് പൊടിമറ്റം, സഞ്ജയ് നടുപ്പറമ്പില്‍, മനോജ് താനത്ത്, ബിജു തോണിക്കടവില്‍, ജോര്‍ജ് പീറ്റര്‍, സരിത കിഷോര്‍, ജഗതി നായര്‍, റിനു ജോണി, ശ്രീജിത്ത് കാര്ത്തികേയന്, പൗലോസ് കുയിലാടന്, നിക്സണ് ജോസഫ്, സജി കരിമ്പന്നൂര്‍, സോണി തേക്കുംകാട്ടില്‍, ജിന്‍സ് തോമസ് തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് അരങ്ങില്‍ ജീവന് നല്‍കും.
സാബു കല്ലിടുക്കില്‍, ഉല്ലാസ് കുര്യാക്കോസ്, ബിജു ഗോവിന്ദന് കുട്ടി, ജോസ് മോന് കരേടന്, സുധീഷ് പി.കെ, ജസി പാറത്തുണ്ടില്‍, ഡേവിസ് വര്‍ഗീസ്, റോബര്‍ട്ട് ജയിംസ്, ജോണ്സണ് മാത്യു, ജിസ്മോന് ജോയി, ജോയ് കുറ്റിയാനി, പൊന്നച്ചന് സെബാസ്റ്റ്യന്‍, ഷിബു ജോസഫ്, ഷീലാ ജോസ്, അലിഷ കുറ്റിയാനി, ബൈജു, രഞ്ചിത്ത് രാമചന്ദ്രന് ,ചാര്‍ലി പൊറത്തൂര്‍, ഷെന്‍സി മണി, ജോണി തോമസ്, റിച്ചാര്‍ഡ് ജോസ്, അജി വര്‍ഗീസ്, ക്രിസ്റ്റോ ജിജി, ജോഷി ജോണ്‍, ജോബി ഏബ്രഹാം തുടങ്ങിയവര്‍ അരങ്ങിന് പിന്നിലും പ്രവര്‍ത്തിക്കുമ്പോള്‍ അക്രമ രാഷ്ട്രീയം അനാഥമാക്കുന്ന കുടുംബങ്ങളുടെ കഥ പ്രമേയമാക്കിയ "കുരുത്തി" ഫ്ലോറിഡയില്‍ അരങ്ങേറുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഈ നാടകാനുഭവം നവ്യാനുഭം ആയിരിക്കും.