താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസില്‍ പ്രധാന പ്രതിയായ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി.റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇന്ന് പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
സിലിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്കായി ജോളിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ആവശ്യവുമായി തിങ്കളാഴ്ച അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന.