അമിതാഭ് ബച്ചന് പങ്കുവെക്കുന്ന പഴയ ഒരു ചിത്രമാണ് ജയഭാദുരിയെന്ന ജയാബച്ചനെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. 'ഇതാ എന്റെ നല്ല പാതി' എന്ന അടിക്കുറിപ്പോടെയാണ് ബച്ചന്റെ ട്വീറ്റ്. ബച്ചനൊപ്പമാണ് ജയ നില്ക്കുന്നതെങ്കിലും ബച്ചന്റെ മുഖം ചിത്രത്തില്‍ വ്യക്തമല്ല. അതിനാല്‍ തന്നെ രസകരമായൊരു ക്യാപ്ഷനാണ് ബച്ചന് ചിത്രത്തിനു നല്‍കിയിരിക്കുന്നത്.
എന്റെ നല്ല പാതി.. മറുപാതി ആരെന്നുള്ളത് ഇവിടെ അപ്രസക്തമാണല്ലോ. അതിനാല്‍ തന്നെ കാണാനുമില്ല.' എന്നതാണ് ബച്ചന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. 1973ലായിരുന്നു ഇരുവരും വിവാഹിതരായത്.