ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകനായി തിരിച്ചെത്തുന്ന ചിത്രമാണ് പ്രിത്വിരാജ് നായകനായ 'കടുവ'. ഒരു കംപ്ലീറ്റ് മാസ്സ് ചിത്രമായ കടുവ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
സംഗീത സംവിധായകന് എസ് തമന് ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. ജിനു എബ്രഹാം ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.നീണ്ട ഇടവേളക്ക് ശേഷം രവി കെ ചന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം 2020ല്‍ പ്രദര്‍ശനത്തിനെത്തും.