മകള്‍ നിഷയുടെ 4ാം പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍. മകളുടെ പിറന്നാള്‍ ആഘോഷമാക്കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തയ്യാറെടുക്കുകയായിരുന്നു സണ്ണിയും ഭര്‍ത്താവ് ഡാനിയേലും. നിഷയ്ക്ക് സര്െ്രെപയ്സായി ഫ്രോസണ്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പിറന്നാള്‍ വേദി ഒരുക്കുകയായിരുന്നു സണ്ണി.
എന്റെ കുഞ്ഞ് മാലഖയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീയാണ് ഞങ്ങളുടെ പ്രകാശം. ദൈവം ഞങ്ങക്കായി അയച്ച മാലാഖ. മകളുടെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്ക്വെച്ച് കൊണ്ട് സണ്ണിക്കുറിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് സണ്ണി ചിത്രങ്ങള്‍ പങ്ക്വെച്ചത്.
നിഷയുടെ ആഘോഷത്തിന് ഭംഗി കൂട്ടാന്‍ സണ്ണിയുടെ ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. ഐവിഎഫ് വഴിയാണ് സണ്ണിക്ക് അഷറും നോവയും ജനിക്കുന്നത്. നിഷയെ മഹാരാഷ്ട്രയിലെ ഒരു അനാഥാലയത്തില്‍ നിന്നും ദത്തെടുക്കുകയായിരുന്നു സണ്ണിയും ഭര്‍ത്താവും. നിഷയെ 2017 ല്‍ ദത്തെടുക്കുമ്പോള്‍ 21 മാസം മാത്രമായിരുന്നു പ്രായം.