ദശവത്സര നിറവില്‍ ചിക്കാഗോ സെന്റ് മേരീസ്സില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ജോയിച്ചന്‍ പുതുക്കുളംPublished on 21 September, 2019
ചിക്കാഗോ: സെപ്തംബര്‍ 15 ഞായറാഴ്ച സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് മതബോധന അധ്യാപകരെ ആദരിക്കുകയും തുടര്‍ന്ന് ഗുരുശിഷ്യ ബന്ധങ്ങളുടെ മഹാത്മ്യത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തപ്പെടുകയും ചെയ്തു.
മെന്‍സ് ആന്‍ഡ് വിമന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ക്രമീകരിച്ച സെമിനാറിന് പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകയും ഭാരതസര്‍ക്കാരിന്റെ നാരീശക്തി അവാര്‍ഡ് ജേതാവുമായ ഡോ. എം. എസ്. സുനില്‍ നേതൃത്വം നല്കി. വിജ്ഞാനപ്രദമായ വിവിധ വിഷയങ്ങളെക്കുറിച്ചും തദവസരത്തില്‍ ചര്‍ച്ച ചെയ്യതു. നിരവധി പേര് പങ്കെടുത്ത ചടങ്ങിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മെന്‍സ് ആന്‍ഡ് വിമന്‍സ് മിനിസ്ട്രി ഭാരവാഹികള്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല