ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പമെന്ന് യാക്കോബായ സഭ
Published on 21 September, 2019
എറണാകുളം: ഇടതുപക്ഷ സര്‍ക്കാര്‍ തങ്ങളോട് നീതിപൂര്‍വമായി പെരുമാറിയിട്ടുണ്ടെന്ന് യാക്കോബായ സഭ. നീതിപൂര്‍വമായി പെരുമാറിയവരെ സഭ പിന്തുണക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പമായിരിക്കും തങ്ങളെന്നും സഭാ പ്രതിനിധികള്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പാലാ ഉള്‍പ്പടെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യാക്കോബായ സഭയുടെ പ്രതികരണം. ഇതില്‍ അഞ്ച് നിയമാസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമീഷന് ഇന്നാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല