ഉത്തര്‍പ്രദേശ്: യുപിയിലെ സഹറാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും മദ്യമാഫിയ വെടിവച്ച് കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ ലേഖകനായ ആശിഷ് ജന്‍വാനിയും സഹോദരന് അശുതോഷുമാണ് കൊല്ലപ്പെട്ടത്.
മദ്യമാഫിയയുടെ ആക്രമണത്തില്‍ ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ സമാചാര്‍ പത്രത്തിന്റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണില്‍ ചേര്‍ന്നത്. മദ്യമാഫിയയില്‍ നിന്ന് ഇദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു.