ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോയില്‍ ദയാവധത്തിലൂടെ ഈ വര്‍ഷം ഇതുവരെ മാത്രം കൊന്നൊടുക്കിയത് 774 പേരെ. മരണങ്ങളെക്കുറിച്ചും, മരണ കാരണങ്ങളെക്കുറിച്ചും പഠനം നടത്താന്‍ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റാണ് ഏറെ ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2019 ജൂണ്‍ മാസം വരെ മാത്രം 774 പേര് ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള കൊലപാതകത്തിന് വിധേയരായിട്ടുണ്ട്.
2017 ജൂണ്‍ മാസമാണ് അവിടെ ദയാവധം പ്രാബല്യത്തില്‍ വന്നത്. 841 പേര്‍ക്കാണ് ആ വര്‍ഷം ജീവന് നഷ്ടപ്പെട്ടത്. 2018ല്‍ 1499 പേരെ ദയാവധത്തിലൂടെ കൊന്നൊടുക്കി. നിലവിലെ കണക്കുകള്‍ ഈ വര്‍ഷം വലിയ രീതിയില്‍ ദയാവധം നടത്തുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ദയാവധത്തിന്റെ എണ്ണവും ഓരോ ദിവസവും കൂടുകയാണ്. നഴ്സുമാരുള്പ്പെടെയുള്ളവര് ഇതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുണ്ട്. ഡോക്ടര്‍മാരുടെ മനസ്സാക്ഷി സംരക്ഷിക്കപ്പെടണം എന്ന വാദം ശക്തമാണ്.