സൗരഭ്യമില്ലാത്ത പൂക്കളെത്ര
നിറമില്ലാത്ത കാഴ്ച്ചകളെത്ര
മധുരമില്ലാത്ത ഫലങ്ങളെത്ര
തിരിച്ചു നടക്കാത്ത യാത്രകളെത്ര
കുടിച്ചു തീരാത്ത ദാഹമെത്ര
കണ്ടു മതി വരാത്ത സ്വപ്നമെത്ര
നടന്നു തീരാത്ത ദൂരമെത്ര
പഠിച്ചു തീരാത്ത പാഠങ്ങളെത്ര
വായിച്ചു തീരാത്ത കഥകളെത്ര
ചൊല്ലി തീരാത്ത കവിതകളെത്ര
വര്‍ണിച്ചു തീരാത്ത ഭംഗിയെത്ര
ആശിച്ചു തീരാത്ത മോഹങ്ങളെത്ര
തിരിച്ചു കിട്ടാത്ത കാലങ്ങളെത്ര
മറന്നു വെച്ച ഓര്‍മകളെത്ര
കൊതിച്ചു പോയ ബന്ധങ്ങളെത്ര
തരിച്ചു നിന്ന നിമിഷങ്ങളെത്ര
കൊഴിഞ്ഞു പോയോരീ ആയുസ്സില്‍ !