രാഹുലിന്റെ പദയാത്രയ്ക്കിടെ തോക്കുമായി എത്തിയ ആളെ അറസ്റ്റ്ചെയ്തു
Published on 07 July, 2011
ന്യൂദല്‍ഹി: മായാവതി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നയത്തിനെതിരേ പദയാത്ര
നടത്തുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കിടെ
സുരക്ഷാപാളിച്ച. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ എത്തിയ രാഹുലിന്റെ സമീപത്തേക്ക്
നിറത്തോക്കുമായി എത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന് പിടികൂടി. ഹരി മോഹന്‍
ശര്‍മയെന്ന യുവാവാണ് പിടിയിലായത്. എസ്പിജി സംഘം കസ്റ്റഡിയിലെടുത്ത ഇയാളെ യു.പി
പൊലീസിന് കൈമാറി. പദയാത്രയുടെ മൂന്നാംദിവസമായ ഇന്ന് രാവിലെയാണ് സംഭവം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല