തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പ് ജില്ലാ തലങ്ങളിലേക്കും നീങ്ങുന്നു. ജോസ് കെ. മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കി. കെ.ജെ. ദേവസ്യയെയാണ് പുറത്താക്കിയത്.
നിലവിലെ വൈസ് പ്രസിഡന്റ് കുട്ടപ്പന് നെടുമ്ബാലയെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. പി.ജെ ജോസഫിനെ പിന്തുണക്കുന്ന ജോണ്‍ ജോര്‍ജ് വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് തീരുമാനം അറിയിച്ചത്.
പുറത്താക്കിയ നടപടി അംഗീകരിക്കുന്നില്ലെന്നും പി.ജെ ജോസഫിനു പോലും തന്നെ പുറത്താക്കാന്‍ അധികാരമില്ലെന്നും കെ.ജെ ദേവസ്യ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്ത് കേരളാ കോണ്‍ഗ്രസ് സജീവമായിരുന്നില്ല. ഇതിന് കാരണം കെ.ജെ ദേവസ്യ ആണ്. ഇത് യു.ഡി.എഫ് ബന്ധം തകരാന്‍ കാരണമായെന്ന ആരോപണവും ജോസഫ് വിഭാഗം ഉന്നയിക്കുന്നു.