ബ്രിസ്ബേന്‍: ഓസ്ട്രേലിയയിലെ മലയാളായി സംഘടനയായ കൈരളി ബ്രിസ്ബേന്‍ ബ്രിസ്ബേണിലെ കലാ പ്രേമികള്‍ക്കായി സംഘടിപ്പിക്കുന്ന 2019 ലെ ആദ്യ മെഗാ ഷോ ’ആസ്ട്രേലിയന്‍ ഉത്സവ മേളം ’ മേയ് മാസം ആറാം തിയതി വൈകിട്ട് മണിക്ക് ബ്രിസ്ബേന്‍ നോര്‍ത്ത് സൈഡിലുള്ള സി 3 ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ഫഌവഴ്സ് കിടിലം കോമഡി ഉത്സവം അവതാരകന് മിഥുന്, കോമഡി ഉത്സവം ഗ്രൂമര്‍ സതീഷ് & ടീമും, ഏഷ്യനൈറ്റ് ടിവി കോമഡി സ്റ്റാര്‍സ് പ്രമുഖ താരങ്ങളും കൂടാതെ ചലച്ചിത്ര താരങ്ങളായ ശ്വേത മേനോന്, ഉണ്ണി മുകുന്ദന് എന്നിവര്‍ ഒത്തുചേരുന്ന മെഗാ ഷോ പെര്‍ത്ത്, അഡ്വലൈഡ്, മെല്‍ബണ്‍ എന്നീ സിറ്റികള്‍ക്കു ശേഷമാകും ബ്രിസ്ബേയിന്‍ അരങ്ങേറുക. ഷോയുടെ എല്ലാ വിധ ഒരുക്കങ്ങളും പൂര്ണാത്തിയതായി സംഘടകര്‍ അറിയിച്ചു. ഷോയുടെ സംഗീത സംവിധായകന് സുനില്‍ മുണ്ടക്കയം ഒരുക്കിയ വിളംബരഗാനം ചൊവ്വാഴ്ച പുറത്തിറക്കി.
മലയാള സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദന്, ശ്വേതാ മേനോന് എന്നിവര്‍ അടങ്ങിയ കോമഡി ഉത്സവം ടീമിന് മിഥുന് രമേഷ് നേതൃത്വം കൊടുക്കും . ഈ പരിപാടിയുടെ ഡയറക്ടര്‍ സതീഷും, കൊറിയോഗ്രാഫര്‍ സന്തോഷ്, മ്യൂസിക് അറേഞ്ചര്‍ സുനില്‍ എന്നിവരായിരിക്കുമെന്ന് കൈരളി ബ്രിസ്ബേന്‍ അറിയിച്ചു.
ഈ പരിപാടിയെകുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ടിക്കറ്റ് ബുക്ക് ചെയ്യുവാനും താല്പര്യമുള്ളവര് സാജു 0421620064 , ഷിബു 0431953553 എന്നിവരുമായി ബന്ധപ്പെടുക.
കലവറ കാറ്ററിംഗ് രുചികരമായ നാടന്‍ /ഇന്ത്യന്‍ വിഭവങ്ങളുമായി ഭക്ഷണ കൗണ്ടര്‍ ഹാളില്‍ തുറക്കുന്നതായിരിക്കും. എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ഉദ്ദേശിച്ചു തയാറാക്കിയിട്ടുള്ള ഈ പരിപാടിയില്‍ കലാപ്രേമികളായ എല്ലാവരും പങ്കെടുത്തു വന്‍ വിജയമാക്കണെമെന്ന് കൈരളി ബ്രിസ്ബേന്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: ടോം ജോസഫ്