ആര്‍ലിംഗ്ടണ്‍ : അമേരിക്കയുടെ 235-ാമത് സ്വാതന്ത്രദിനാഘോഷം ആര്‍ലിംഗ്ടണ്‍ ( ഡാളസ്സില്‍ ) വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.
ജൂലായ് 4 ന് 9 മണിക്ക് ആര്‍ലിംഗ്ടണില്‍ ആരംഭിച്ച സ്വാതന്ത്ര്യദിന പരേഡില്‍
നിശ്ചലദൃശ്യങ്ങളും, ബാന്‍ഡ് വാദ്യങ്ങളും, കുതിര സവാരിയും, പുതുമയാര്‍ന്ന
വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളും അണിനിരന്നതും തടിച്ചു കൂടിയ ഏകദേശം 75,000
കാണികള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായിരുന്നു.
ആര്ലിംഗടണ് സിറ്റിയില്‍ തുടര്‍ച്ചയായി 46-ാം വര്‍ഷമായിരുന്ന
ഇത്തരത്തിലുള്ള പരേഡ് നടക്കുന്നത്. ടെക്സസ് സംസ്ഥാനത്തെ ഏറ്റവും വലിയതും
പഴക്കവുമുള്ള പരേഡ് കൂടിയാണിത്.
പരേഡ് നേരിട്ടു കാണുവാന്‍ സാധിക്കാത്തവര്‍ക്കും വേണ്ടി തല്‍സമയ പ്രക്ഷേപണവും നടത്തിയിരുന്നു.
ഡൗണ്ടൗണ് , ആര്‍ലിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് എന്നീ വഴികളിലൂടെയാണ് പരേഡ് കടന്നുപോയത്.
1776 ജൂലായ് 4 നായിരുന്നു ഗ്രേറ്റ് ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്നും
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന രേഖയില്‍ ഒപ്പു വെച്ചത്. ഈ ദിനമാണ്
അമേരിക്കന്‍ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്.