ആലുവയില്‍ മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരണപ്പെട്ട സംഭവത്തില്‍ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനുസരണക്കേട് കാട്ടിയതിന് താന്‍ കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് മാതാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡുകാരിയായ മാതാവ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ബംഗാള്‍ സ്വദേശിയായ പിതാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അമ്മയുടെ മര്‍ദ്ദനത്തില്‍ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റതാണ് കുട്ടിയുടെ മരണത്തിന് കാരണം.