എറണാകുളം ഏലൂരില്‍ സ്വന്തം അമ്മയുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ മൂന്ന് വയസുകാരന് മരിച്ചു. മാതാവിന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. സംഭവവുമായി ബദ്ധപ്പെട്ട് നിലവില്‍ കുട്ടിയുടെ അമ്മ പോലീസ് അറസ്റ്റിലാണ്. വധശ്രമം, ശിശൂപീഡനം തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ ഗാര്‍ഹിക പീഡനത്താല്‍ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.
തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ് നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നു വയസുകാരനായ മകനെ കഴിഞ്ഞ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ച്. കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച പാടുകളും കടുത്ത മര്‍ദ്ദനത്തിന്റെ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വന്തം അമ്മ തന്നെയാണ് ഈ കൃത്യം നടത്തിയതെന്ന് വ്യക്തമായത്.
ജാര്‍ഖണ്ഡ് സ്വദേശികളാണ് ഇവര്‍ എന്നാണ് അറിയുന്നത്. കുട്ടിയുടെ അമ്മയെ പോലീസ് റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അച്ഛന് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്.