ഇംഫാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തുവിട്ട പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധനമേര്‍പ്പെടുത്തി . 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന പരസ്യമാണ് നിരോധിച്ചത്.
ബിജെപി സംസ്ഥാന നേതൃത്വം നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസിന്റെ അപഹാസ്യ പരസ്യം പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് ബിജെപി പരാതിയില്‍ ആരോപിച്ചിരുന്നു.