എന്ന് നിന്റെ മൊയ്തീന് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി ആര്.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമാണ് 'മഹാവീര്‍ കര്‍ണ്ണ'. ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെയും ഹോളിവുഡില്‍ നിന്നുമുള്ള നിരവധി താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും. ദി യുനൈറ്റഡ് ഫിലിം കിംഗ്ഡം ആണ് 300 കോടി ബജറ്റ് പ്രതിക്ഷിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2020ല്‍ റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും.