ഗാല്‍വേ: ജിഐസിസിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ഡ്രെയിംഗ് ആന്‍ഡ് കളറിംഗ് മത്സരം കുട്ടികള്‍ക്ക് ആവേശത്തിന്േറയും മാതാപിതാക്കള്‍ക്ക് ആവേശത്തിന്റെ നിമിഷങ്ങളേകി.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നാല്പതില്പരം കുട്ടികള്‍ പങ്കെടുത്തു. പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജിഐസിസി പ്രസിഡന്റ് വിതരണം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്ക്കും പ്രത്യേകിച്ചു കുട്ടികളെ തയാറാക്കിയ മാതാപിതാക്കള്‍ക്കും ജിഐസിസി ഭാരവാഹികള്‍ നന്ദി അറിയിച്ചു. കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ നിലനിര്‍ത്തുന്നതിനുമായി തങ്ങളുടെ വിലയേറിയ സമയം ചെലവഴിച്ച ജഡ്ജസിന് ജിഐസിസിയുടെ പേരിലും കുട്ടികളുടെയും മാതാപിതാക്കളുടെ പേരിലും പ്രത്യേകം നന്ദി അറിയിച്ചു.
റിപ്പോര്‍ട്ട്: ജെയ്സണ്‍ ജോസഫ്