ന ടി സയേഷയുമായുള്ള വിവാഹം സ്ഥിരീകരിച്ച് തമിഴ് നടന് ആര്യ. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ആര്യ വിവാഹ വിവരം സ്ഥിരീകരിച്ചത്.
കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും ഹൈദരാബാദില്‍ വെച്ചാകും വിവാഹമെന്നും ട്വീറ്റില്‍ പറയുന്നു.
വിവാഹം മാര്ച്ചിലുണ്ടാകുമെന്നാണ് ആര്യ പങ്ക് വെച്ച ട്വീറ്റില്‍ പറയുന്നത്. ആര്യ നായകനായെത്തിയ ഗജനികാന്ത് എന്ന ചിത്രത്തില്‍ നായികയായിരുന്നു സയേഷ.റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. നേരത്തെ ഭാവി വധുവിനെ കണ്ടെത്താനായി ആര്യ നടത്തിയ റിയാലിറ്റി ഷോ 'എങ്ക വീട്ട് മാപ്പിളൈ' വലിയ വിവാദമായിരുന്നു.
16 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികളെയും നിരാശരാക്കി ആരെയും വിവാഹം കഴിക്കുന്നില്ലയെന്നായിരുന്നു ആര്യയുടെ തീരുമാന൦.
താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്കത് വേദനയാകുമെന്ന് പറഞ്ഞാണ് താരം അന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയത്