ആടിമേഘ മുലക്കച്ചയഴിച്ചു വച്ചൂ,
ആ കവിളി ലരുണിമ യൊളിച്ചു വച്ചൂ,
ആലുവാപ്പുഴയില്‍ നീരാട്ടിനിറങ്ങിയ
ആതിര രാവിലെപ്പെണ്ണേ,
അന്പിളിപ്പെണ്ണേ,
ആയിരം തിരിയിട്ട നിലവിളക്കെരിയുമീ
ആകാശ ശ്രീകോവിലില്‍,
ആരുടെ മാനസ റാണിയായോമലാള്
ആരാധനക്കു വന്നു,
ആ ചുണ്ടിലാരുടെ തേന്‍കണം തുളുന്പി നിന്നു?
ആരുടെ മനസ്സിലു, മന്പെയ്തു മലരന്പന്
ആവനാഴി യൊഴിവാക്കു മീ വേളയില്‍,
ആ തിരു നെറ്റിയില്‍ ചന്ദനക്കുറിയണി
ഞ്ഞാരെയോ കടമിഴി യെറിഞ്ഞു നിന്നൂ,
ആ മാറി, ലായിരം മോഹങ്ങള്‍ വിതുന്പി നിന്നു !