ഫ്ളോറിഡ: കേരളാ അസോസിയേഷന് ഓഫ് പാം
ബീച്ച്, ഫോമാ വില്ലേജ് പദ്ധതിയിലേക്ക് ഒരു ഭവനം നിര്‍മ്മിക്കുവാനുള്ള
തുകയുടെ ചെക്ക് കൈമാറി. അസോസിഷന് പ്രസിഡന്റ് ഡോകടര്‍ ജഗതി നായരുടെ പക്കല്‍
നിന്നും, ഫോമായ്ക് വേണ്ടി സണ്‍ഷൈന്‍ ആര്. വി. പി ബിജു തോണിക്കടവില്‍
ചെക്ക് സ്വീകരിച്ചു. ഫോമായുടെ വില്ലേജ് പദ്ധതിയ്കായി, രണ്ടാഴ്ചക്കുള്ളില്‍
രണ്ടാമത്തെ ഈ ചെക്ക് കൈപറ്റുമ്പോള്‍ ഇത് എന്റെ ജീവിതത്തിലെ അഭിമാന
മുഹൂര്‍ത്തമാണന്ന് അദ്ദേഹം സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ടറിയിച്ചു.
http://www.keralapb.com
ഫോമായുടെ വില്ലജ് പദ്ധതി അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഫോമായുടെ എല്ലാ പദ്ധതികളിലും ജനങ്ങള്‍ വിശ്വാസമര്പ്പിച്ചുകഴിഞ്ഞു.
അമേരിക്കയിലുടനീളം വ്യാപരിച്ചുകിടക്കുന്ന ഫോമായുടെ അംഗസംഘടനകളില്‍ നിന്നും ഈ
പദ്ധതിയിലേക്ക് സഹായസഹകരണങ്ങള്‍ അഭൂതപൂര്‍വ്വമായി
ലഭിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിഗതമായ സഹായങ്ങള്‍ നല്‍കുന്നവരും
അസ്സോസിയെഷനുകളും ഫോമാ വില്ലേജ് പദ്ധതി മുഖവിലക്കെടുത്തുകഴിഞ്ഞത്തിന്റെ
ഏറ്റവും വലിയ തെളിവായി നമുക്ക് ഇതിനെ കണക്കാക്കാം എന്ന് ഫോമാ പ്രസിഡന്റ്
ഫിലിപ്പ് ചാമത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കേരളാ അസോസിയേഷന് ഓഫ് പാം ബീച്ച് ഭാരവാഹികളായ സെക്രെട്ടറി പോള്‍
പള്ളിക്കല്‍, വൈസ് പ്രസിഡന്റ് ജോണ്‍ വി ജോര്‍ജ് , ട്രെഷറാര്‍ ജോര്‍ജ്
ശമുവേല്‍, ജോയിന്റ് ട്രെഷറര്‍ റെജി മോന് ആന്റണി, ജോയിന്റ് സെക്രെട്ടറി
അജി പി തോമസ്, എക്സ് ഒഫീഷ്യല്‍ ജിജോ ജോസ്, രാജു ജോസ്, കമ്മറ്റി അംഗങ്ങളായ
ലൂക്കോസ് പൈനുങ്കന്‍, റെജി സെബാസ്റ്റ്യ ന്, സജി ജോണ്സണ് മാത്യു തോമസ്,
സജി തോമസ്, ബാബു തോമസ്, ആനി ഷീബ ജോസഫ്, സുനില്‍ കായല്‍ച്ചിറയില്‍ എന്നിവരും
സന്നിഹിതരായിരുന്നു.
നിരവധി കര്യപരിപാടികളോടുകൂടി ആരംഭിച്ച കലാപരിപാടികള്‍ ചടങ്ങിന്
മോടികൂട്ടി. അസോസിയേഷന് പ്രസിഡന്റ് ഡോകടര്‍ ജഗതി നായര്‍ സ്വാഗതവും,
സെക്രട്ടറി പോള്‍ പള്ളിക്കല്‍ കൃതജ്ഞതയും രേഖപ്പെടുത്തി. കേരളാ അസോസിയേഷന്
ഓഫ് പാം ബീച്ചിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയോടുള്ള ഫോമായുടെ നന്ദി
പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം,
ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ്
സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍
എന്നിവരും അറിയിച്ചു.
(അശോക് പിള്ള, പി.ആര്.ഒ സണ്‍ഷൈന്‍)