സിഡ്നി: ന്യൂ സൗത്ത് വെയില്‍സ് ഒഐസിസിയുടെ നേതൃത്വത്തില്‍ അന്തരിച്ച വയനാട് എംപിയായിരുന്ന എം.ഐ. ഷാനവാസിന്റെ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണയോഗം ബി.ടി. ബെല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതു പ്രവര്‍ത്തനത്തില്‍ ഷാനവാസ് ഒരു മാതൃകയായിരുന്നുവെന്ന് അനുസ്മരണ യോഗത്തില്‍ ബല്‍റാം എംഎല്‍എ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെ എക്കാലത്തെയും നല്ല നേതാവും പാര്‍ട്ടിയുടെ ഒരു മുന്നണിപ്പോരാളിയെയാണ് നമുക്ക് നഷ്ടമായതെന്ന് ചടങ്ങില്‍ പങ്കെടുത്ത അഡ്വ പിടി. തോമസ് പറഞ്ഞു. റൈറ്റ്സ് റോഡ് കമ്യൂണിറ്റി സെന്ററില്‍ നടന്ന ഒഐസിസി. യോഗത്തില്‍ ഷൈബു പീച്ചിയോട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പിടി. തോമസ് എംഎല്‍എ, വി.ടി. ബല്‍റാം എംഎല്‍എ, ആന്റണി യേശുദാസന്, ജാക്ക് ചെന്പരിക്ക എന്നിവര്‍ സംസാരിച്ചു. സുനില്‍ ഫിലിപ്പ് സ്വാഗതവും സിറില്‍ സാമുവല്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്