രാജസ്ഥാന് നേടാന്‍ കഴിയുമെന്ന നിലയിലുള്ള ഫലസൂചനങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പിനെ ആകെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ്. രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന് സച്ചിന് പൈലറ്റാണ് മുന്നില്‍ നിന്ന് കോണ്‍ഗ്രസിന്റെ പോരാട്ടം നയിച്ചത്. രാജസ്ഥാന് പിടിച്ചെടുത്താല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനായി ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഗ്രൂപ്പ് പോരുകള്‍ക്കിടയിലും രാജസ്ഥാനില്‍ ഏറെ ശ്രമകരമായിട്ടാണ് കോണ്‍ഗ്രസ് തങ്ങളുടെ ഇലക്ഷന് പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒപ്പം വസുന്ധര രാജസിന്ധ്യയോടുള്ള ഭരണവിരുദ്ധ വികാരം കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ മധ്യപ്രദേശിലും ചത്തീസ്ഗഡ്ഡിലും വിജയം അകലെയാണെന്ന് കോണ്‍ഗ്രസിന് നന്നായിട്ടറിയം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഈ രണ്ടു സംസ്ഥാനങ്ങളിലും നേടിയ മൃഗീയ ഭൂരിപക്ഷം ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകും. അതില്‍ കൂടുതലൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുമില്ല.
എന്നാല്‍ രാജസ്ഥാനിലെ വിജയം സച്ചിന് പൈലറ്റിന്റെ വിജയം കൂടിയാകുമ്പോള്‍ അത് ഫലത്തില്‍ രാഹുല്‍ ഗാന്ധിക്കുള്ള പൊന്‍തൂവലായി മാറും. അതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതീക്ഷ. എന്നാല്‍ ഫലം പ്രതികൂലമായാലും രാജസ്ഥാന് നിലനിര്‍ത്താന്‍ വേണ്ടി ബിജെപി ക്യാമ്പ് ഏറെ തന്ത്രങ്ങള്‍ മെനയുന്നുണ്ട്.