മലയാളത്തിനു പുറമെ ഇതരഭാഷാ സിനിമകളിലും തങ്ങളുടെ സാന്നിധ്യവും പ്രതിഭയും തെളിയിക്കുകയാണ് മലയാളത്തിന്റെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും നിവിന്‍ പോളിയുമെല്ലാം. തമിഴകത്തും ബോളിവുഡിലുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു ഈ യുവനടന്മാര്. എന്നാല്‍ ബാംൂര് ഡേയ്സിലെ തന്റെ സഹതാരങ്ങളുമായി യാതൊരു തരത്തിലുമുള്ള മത്സരവുമില്ലെന്ന് തുറന്നു പറയുകയാണ് നിവിന്‍ പോളി.
'ഞങ്ങള്‍ക്കിയില്‍ മത്സരമില്ല. ഞങ്ങള്‍ക്ക് നല്ലതെന്നു തോന്നുന്ന ചിത്രങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നു,' ഒരു അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന് എന്ന മേല്‍വിലാസം ദുല്‍ഖറിനും തിരക്കഥാകൃത്തും സംവിധായകനുമായ ഫാസിലിന്റെ മേല്‍വിലാസം ഫഹദിനുമുള്ളപ്പോള് യാതൊരുവിധത്തിലുള്ള സിനിമാപശ്ചാത്തലവുമില്ലാത്ത നടനാണ് നിവിന്‍ പോളി.
സിനിമാപശ്ചാത്തലം ഇല്ലാത്തൊരു നടന് മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരല്‍പ്പം കൂടുതല്‍ കഷ്ടപ്പാടുണ്ട്. സിനിമയുമായി ബന്ധമുള്ള അവര്‍ക്കൊക്കെ ധാരാളം പരിചയങ്ങള്‍ ഉള്ളതുകൊണ്ട് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്,' നിവിന്‍ കൂട്ടിച്ചേര്‍ക്കുന്നു
മലയാളത്തിലിതുവരെ ഇറങ്ങിയ ഏറ്റവും വലിയ ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷത്തിലാണ് നിവിന്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മിഖായേല്‍' ആണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം. കഴിഞ്ഞ ആഴ്ച 'മിഖായേലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിവിന്‍ റിലീസ് ചെയ്തിരുന്നു.