മെല്‍ബണ്‍: മലയാള ചലച്ചിത്രം 'കേരള പിഒ' ഓസ്ട്രേലിയയില്‍നിന്നും യൂട്യൂബില്‍ റിലീസ് ചെയ്തു. നവംബര്‍ 16 റിലീസ് ചെയ്ത ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ മോഹന്‍ ആണ്. ചിത്രത്തിന്റെ നിര്‍മാണം ഐന്‍സ് മൂവി ഹൗസ് (അകച'ട ങീ്ശല ഒീൗലെ) ബാനറില്‍ സഹോദരങ്ങളായ അഫിന് മാത്യൂസും അന്വിന് ജോര്‍ജും അല്‍കിന്‍ ഫിലിപ്പും ചേര്‍ന്ന് നിര്വഹിച്ചപ്പോള് അനുജ് ചന്ദ്രശേഖരന് മ്യൂസിക്കും സ്കോറിംഗും ചെയ്തിരിക്കുന്നു.
ഒരു വിദേശ വനിതക്ക് കേരളത്തോടുള്ള അടുപ്പവും മലയാളിയായ തന്റെ ഭര്‍ത്താവിന്റെ അമ്മയുമായുള്ള മാതൃബന്ധവുമാണ് കഥ തന്തു. 22 മിനിട്ടോളം നീണ്ടു നില്ക്കുന്ന കേരള പിഒ സമയം ഒട്ടുംതന്നെ പോകുന്നതറിയാത്തവിദ്ധമാണ് തയാറാക്കിയിട്ടുള്ളത്.
മൂന്നു പാട്ടുകളും അതിനെ കൂടുതല്‍ ഗംഭീരമാക്കുന്ന വിഷ്വല്‍സുമാണ് കേരള പിഒയുടെ പ്രത്യേകത, ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നല്ല അഭിപ്രായങ്ങള്‍ നേടിക്കൊണ്ട് കൂടുതല്‍ ആളുകള്‍ കണ്ടുവരികയും ഇതിനോടകം തന്നെ 1 ലക്ഷം പേര് അടുത്ത് കണ്ടും കഴിഞ്ഞിരിക്കുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ക്രിസ്റ്റിന ശുബൈല്‍ക ആണ്.
ഇന്ത്യ , അമേരിക്ക, ഉെ്രെകന് എന്നീ മൂന്ന് രാജ്യങ്ങളിലായാണ് കേരള പിഒ ഷൂട്ട് ചെയ്തിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സാവിത്രി ശ്രീധരന് ശബ്ദം നല്‍കിയിരിക്കുന്ന വരികള്‍ എഴുതിയിരിക്കുന്നത് അജീഷ് ദാസന് ആണ് .
റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍