കണ്ണൂര്‍ വിമാനത്താവളം: പുരധിവാസ രജിസ്ട്രേഷന് തുടങ്ങി
Published on 03 July, 2011
മട്ടന്നൂര്‍: നിര്‍ദ്ദിഷ്ട കണ്ണൂരിലെ വിമാനത്താവളത്തിനുവേണ്ടി സ്ഥലം
നല്‍കിയവര്‍ക്ക് പകരം നല്കുന്ന ഭൂമിയുടെ രജിസ്ട്രേഷന് ആരംഭിച്ചു. 121
കുടുംബങ്ങള്‍ക്കാണ് വീടു വയ്ക്കുന്നതിനു സര്‍ക്കാര്‍ സൗജന്യമായി 10 സെന്റ് വീതം
ഭൂമി നല്‍കുന്നത്. ഇതില്‍ 31 കുടുംബങ്ങളുടെ ആധാരം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ബാക്കിയുള്ളവ അടുത്ത ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യും. രജിസ്ട്രേഷന്
നടത്തുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി ഇളവു നല്‍കിയിരുന്നു. ഇവിടെ ഭൂമി
വിട്ടുനല്‍കിയവരുടെ വീട് നിര്‍മ്മാണം ധൃതഗതിയില്‍ നടന്നുവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല