വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: ബാങ്ക് ഓഫ് മൗറീഷ്യസില്‍ നിന്ന് നഷ്ടപ്പെട്ടത് 143 കോടി
Published on 12 October, 2018
മുംബൈ: രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു.
ബാങ്ക് ഓഫ് മൗറീഷ്യസില്‍ നിന്ന് നഷ്ടപ്പെട്ടത് 143 കോടി. മുംബൈയിലെ ബാങ്ക്
ഓഫ് മൗറീഷ്യസ് ശാഖയില്‍ നിന്നാണ് 143 കോടി രൂപ തട്ടിയെടുത്തത്. ബാങ്കിന്റെ
ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സെര്‍വര്‍
ഹാക്ക് ചെയ്ത് പണം ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക്
മാറ്റുകയായിരുന്നു.
മുംബൈയിലെ നരിമാന് പോയിന്റിലുള്ള ബാങ്കിന്റെ ശാഖയിലാണ്
തട്ടിപ്പ് നടന്നിരിക്കുന്നത്. ബാങ്ക് അധികൃതര്‍ മുംബൈ പോലീസിനു നല്കിയ
പരാതിയുടെ അടിസ്ഥാനത്തില്‍ എകണോമിക്സ് ഒഫന്‍സ് വിംഗ് അന്വേഷണം ആരംഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല