ഫോണ്‍ നമ്ബര്‍ പരസ്യപ്പെടുത്തിയതിന് അജയ് ദേവ്ഗണിനെ വീട്ടില്‍ കയറ്റില്ലെന്ന് കാജോള്‍
Published on 25 September, 2018
ഫോണ്‍ നമ്ബര്‍ പരസ്യപ്പെടുത്തിയതിന് അജയ് ദേവ്ഗണിനെ വീട്ടില്‍
കയറ്റില്ലെന്ന് ഭാര്യയും നടിയുമായ കാജോള്‍. ട്വിറ്ററില്‍ തന്റെ ഫോണ്‍
നമ്ബര്‍ പരസ്യപ്പെടുത്തിയതാണ് കാജോളിനെ ചൊടിപ്പിച്ചത്.
'കാജോള്‍
ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്സാപ്പ് നമ്ബറില്‍ ബന്ധപ്പെടൂ' എന്നെഴുതിയ
ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ പലരും ആ
നമ്ബറില്‍ കാജോളിനെ വിളിക്കാന്‍ തുടങ്ങി.
കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ട്വീറ്റ് ഒരു പ്രാങ്ക് (കുസൃതി)ആയിരുന്നു എന്ന് കുറിച്ച് അജയ് വീണ്ടും രംഗത്തെത്തി.
'സിനിമാ സെറ്റുകളില്‍ കുസൃതികള്‍ ഒപ്പിക്കുന്ന കാലം കഴിഞ്ഞു പോയി.
ഇനി നിങ്ങള്ക്കിട്ടാവാം എന്ന് കരുതി' എന്നാണ് അജയ്
ദേവ്ഗണ് ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റിന് ചൊവ്വാഴ്ച രാവിലെ
മറുപടിയുമായി കാജോള്‍ രംഗത്തെത്തുകയായിരുന്നു.
'ഇപ്പോള്‍ കുസൃതി
ഒപ്പിക്കുന്നത് സ്റ്റുഡിയോയ്ക്ക് പുറത്താണെന്ന് തോന്നുന്നു, പക്ഷേ
അതിനൊക്കെ വീട്ടില്‍ നോ എന്‍ട്രി ആണ് കേട്ടോ' എന്നായിരുന്നു കാജോളിന്റെ
മറുപടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല