ഫ്രാങ്ക്ഫര്‍ട്ട്: പരിതിസ്ഥിതി, ആരോഗ്യ സംരക്ഷണത്തിനായി ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നു. ഡീസല്‍ 5 സീരിയല്ല വാഹനങ്ങള്‍ക്ക് മാത്രമേ ഈ വര്‍ഷാവസാനത്തോടെ ഫ്രാങ്ക്ഫര്‍ട്ടിലെ സിറ്റിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ഡീസലിലെ നൈട്രജന്‍ ഓക്സൈഡ് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി വൈദ്യശാസ്ത്രം ആധികാരികമായി തെളിയിച്ചതിനാലാണ് ഫ്രാങ്ക്ഫര്‍ട്ടിലെ കോടതി സിറ്റിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നത്.