മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയുടെ പ്രധാന പെരുന്നാളായ ദൈവമാതാവിന്റെ പെരുനാള് ഓഗസ്റ്റ് 19 മുതല്‍ 26 വരെ വികാരി ഫാ. പ്രദീപ് പൊന്നച്ചന്, സഹവികാരി ഫാ. സജു ഉണ്ണൂണി എന്നിവരുടെ നേതൃത്വത്തില്‍ സമുചിതമായി നടത്തപ്പെടും.
19 ഞായറാഴ്ച വി. കുര്‍ബാനന്തരം ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന് കൊടിയേറ്റു നടത്തി. ശനിയാഴ്ച വൈകിട്ട് 6.30ന് പെരുന്നാള്‍ സന്ധ്യാനമസ്കാരം തുടര്‍ന്ന്, പ്രദക്ഷിണം, ധ്യാന പ്രസംഗം. 26 ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം തുടര്‍ന്നു വി. കുര്‍ബാന, പ്രദക്ഷിണം ആശീര്‍വാദം, സണ്ഡേസ്കൂളില് വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കും മര്‍ത്തമറിയം സമാജംഗ വിജയികള്‍ക്കും സമ്മാനദാനം, നേര്‍ച്ചവിളന്പ്, തുടര്‍ന്നു ഇടവകയുടെ ആദ്യഫല പെരുനാള് എന്നിവ നടക്കും. എല്ലാവരും നേര്‍ച്ച കാഴ്ചകളോടു കൂടി വന്നു അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന് ആഹ്വാനം ചെയ്തു.
കേരളത്തില്‍ പ്രളയ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കുള്ള ധനശേഖരണം നടന്നു വരുന്നു. ആദ്യ ഫലപെരുന്നാളില് നിന്നും ഒരു നിശ്ചിത ശതമാനവും ദുരിതാശ്വാസ ശേഖരണത്തിലേക്ക് കൊടുക്കുന്നതാണ്. എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് +61 3 9383 7944
റിപ്പോര്‍ട്ട്: തോമസ് പണിക്കര്‍