ന്യുയോര്‍ക്ക് : രക്ഷാമാര്‍ഗ്ഗം മിനിസ്ട്രിയും ന്യൂയോര്‍ക്ക് ഹെബ്രോന്‍ ഐ.പി.സി സഭയും സംയുക്തമായി നടത്തുന്ന ഒരു വാര ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗങ്ങളും ആഗസ്റ്റ് 19 മുതല്‍ 26 വരെ ക്യൂന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. 19 ന് ഞായറാഴ്ച വൈകിട്ട് 7ന് ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ് ഉത്ഘാടനം നിര്‍വ്വഹിക്കും. ദിവസവും പകല്‍ 9.30 മുതല്‍ 12.30 വരെയും വൈകിട്ട് 6.30 മുതല്‍ 9.30 വരെയും യോഗങ്ങള്‍ ഉണ്ടായിരിക്കും. 26 ന് ഞായറാഴ്ച ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയോടും വിശുദ്ധ ആരാധനയോടും കൂടി സമാപിക്കും.
ലോക പ്രസിദ്ധരായ നിരവധി അനുഗ്രഹീത പ്രഭാഷകര്‍ പരിശുദ്ധാത്മ നിറവില്‍ ഒത്തുചേരുന്ന ആത്മീയ സമ്മേളനത്തില്‍ രക്ഷാമാര്‍ഗം മിനിസ്ട്രിസ് ക്വയര്‍ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ബാബു തോമസ് : 516 248 9598 , ബ്രദര്‍ റെനി വര്‍ഗീസ്: 347 869 1689
വാര്‍ത്ത: നിബു വെളളവന്താനം