നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; യാത്രക്കാര്‍ സുരക്ഷിതര്‍
Published on 14 August, 2018
കൊച്ചി
നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഇന്നു പുലര്‍ച്ചെ
കുവൈറ്റില്‍നിന്നു കൊച്ചിയിലെത്തിയ കുവൈറ്റ് എയര്‍വെയ്സിന്റെ കെയു 357 വിമാനമാണ്
അപകടത്തില്‍പ്പെട്ടത്. റണ്‍വേയുടെ മധ്യരേഖയില്‍നിന്നു മാറിയിറങ്ങിയ വിമാനം
റണ്‍വേയിലെ ഏതാനും ലൈറ്റുകള്‍ തകര്‍ത്താണ് നിന്നത്. 163 യാത്രക്കാരാണു
വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
3.50ന്
എത്തേണ്ട വിമാനം അര മണിക്കൂറിലേറെ വൈകി 4.25നാണ് ലാന്‍ഡ് ചെയ്തത്. ശക്തമായ
കാറ്റിലും മഴയിലും പെട്ടു വിമാനം മധ്യരേഖയില്‍നിന്ന് ഏതാനും മീറ്റര്‍ മാറി
ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനം വേഗത്തില്‍ നിയന്ത്രണത്തിലാക്കാന്‍ പൈലറ്റിന്
കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. വിമാനത്തിന്റെ ചിറകിടിച്ച് റണ്‍വേയിലെ അഞ്ചു
ലൈറ്റുകള്‍ തകര്‍ന്നു.
അപകടത്തില്‍പ്പെട്ട കുവൈറ്റ് എയര്‍വെയ്സ് വിമാനം
സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി സര്‍വ്വീസ് പുനരാരംഭിച്ചു. കഴിഞ്ഞ മാസവും
നെടുമ്പാശ്ശേരിയില്‍ ഇത്തരത്തില്‍ വിമാനം തെന്നിമാറിയിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല