സുനില്‍ ഛേത്രിക്ക് ലാലേട്ടന്റെ ബര്‍ത്ത്ഡേ ആശംസ, 'താങ്ക് യു ലാലേട്ടാ' മോഹന്‍ലാലിനു ഛേത്രിയുടെ മറുപടി
Published on 03 August, 2018
ഒരു പിറന്നാള്‍ ആശംസയും, അതിന് പിറന്നാളുകാരന് നല്കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് പിറന്നാളുകാരന്. ആശംസ നേര്ന്നതാവട്ടെ മലയാളികളുടെ സ്വന്തം ലാലേട്ടനും. ഇന്നു മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനു ആശംസകള്‍ നേരുന്ന ഇന്ത്യയിലെ കായിക പ്രേമികള്‍ക്കൊപ്പം ഫുട്ബോള്‍ ഇതിഹാസത്തിനു പിറന്നാള്‍ ആശംസ നേര്‍ന്ന് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലും രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ നായകന് ലാലേട്ടന് ജന്മദിന ആശംസകള്‍ അറിയിച്ചത്.
ഹാപ്പി ബര്‍ത്ത്ഡേ സുനില്‍ ഛേത്രി' എന്നാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മോഹന്‍ലാല്‍ ഇന്നു രാവിലെ ട്വീറ്റ് ചെയ്തത്. എന്നാല്‍ മോഹന്‍ലാലിന്റെ ട്വീറ്റിനെക്കാള്‍ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അതിനു ഛേത്രി നല്കിയ മറുപടിയാണ്. 'താങ്ക് യു ലാലേട്ടാ' എന്നായിരുന്നു മോഹന്‍ലാലിനു ഛേത്രിയുടെ മറുപടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല