ഹേ,വിഭോ,താവക പാണിയില്താവിടും
ദിവ്യാമൃതസ്പര്ശസായൂജ്യവ്യാപൃതി
ദ്യോവിലുംവാരിധിക്കുള്ളിലും സാന്ദ്രമായ്
സൗവ്വര്ണ്ണമാകുന്നുത്വല്മായാശക്തിയില്
പര്വ്വതസാനുവില്കാനനവീഥിയില്
വൈവിധ്യരൂപങ്ങള്‍ പൂണ്ടുവ്യാപരിപ്പൂ !
അര്ക്കേന്ദു താരങ്ങള്ത്വല്ച്ചരണങ്ങളില്
പാദസരങ്ങളാല്‍ ശ്രീകരംചേര്ക്കവേ
എന്‍ തപ്തബാഷ്പത്തിന് കണ്ഠമാല്യവുമായ്
തപ്തചിത്തയായ് നിന്േന് സാന്ധ്യദീപ്തിയില്‍
സ്നേഹമായ് ആശയായ് തുഷ്ടിയായ്് ദുഃഖമായ്
ഗേഹങ്ങള്തോറും ഘനീഭാവരൂപമായ്
ദ്യോതിക്കും താരാഗണങ്ങളാലംബരം
ദീപ്തമായ് നിശ്ചലം നില്ക്കുമാറാവതും
ശ്രാവണവര്ഷപ്പൊഴിച്ചിലില് പുല്‍നാമ്പില്‍
ശ്രാവ്യവുംതസ്യവിരഹദുഃഖസ്വനം !
വിശ്വം നിറഞ്ഞിടുംവിത്തവിഖ്യാദികള്
വിഷ്ടപേശാധിപത്യത്തിലാണെന്നതാല്
തന്നിച്ഛയെന്തഹോ, യീപ്രതാപങ്ങളില് ?
തന്നിച്ഛയാണെനിക്കേകുവാനെങ്കിലോ,
തന്നിച്ഛയാണുമടക്കിയെടുപ്പതോ,
തന്നിച്ഛക്കൊത്തപോല്ചെയ്ക, സര്വ്വജ്ഞതേ !
സന്താപം മാത്രമാണെന് സ്വന്തസമ്പാദ്യം
സന്താപമാകുമീസ്നേഹോപഹാരമെന്
സര്വ്വഗസന്നിധേ ആദരാലര്പ്പിപ്പേന്,
സ്വീകരിച്ചെന്നില് പ്രസാദിക്കണേ , വിഭോ !