സിഡ്നി: സിഡ്നി മലയാളി അസോസിയേഷന് 'കരുതല്‍ ’ എമര്‍ജന്‍സി റിലീഫ് ഫണ്ടിന്റെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന കലാസന്ധ്യ 2018 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ജൂലൈ 22 ന് (ഞായര്‍) വൈകുന്നേരം 5 മുതല്‍ വെന്വെര്ത്തവില് റെഡ്ഗം സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ നൃത്ത ആവിഷ്കാരങ്ങള്‍ , ഉപകര ണസംഗീതം ,ഓട്ടന്തുള്ളല് ,നാടകം ,സംഘഗാനം ,കവിതയുടെ ദൃശ്യാവിഷ്കാരം തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. നാച്ചലെ ഡാന്‍സ് സ്കൂള്‍ ,നൃത്യാലായ നൃത്ത വിദ്യാലയം, കേരള മുസ് ലിം കമ്യൂണിറ്റി ,ശ്രീ മാധവം ഡാന്‍സ് സ്കൂള്‍ എന്നിവരുടെ നൃത്തങ്ങള്‍ക്കൊപ്പം ലളിതാ പോള്‍ ,പൂര്‍ണിമ മേനോന് ,വിനീഷ് സന്തോഷ് ,ബീന രവി എന്നിവര്‍ നൃത്തസംവിധാനം ചെയ്ത നൃത്തശില്പങ്ങളും അരങ്ങേറും .സിഡ്നിയില്‍ പുതുതായി രൂപംകൊണ്ട ’സമന്വയ’ ഗായക സംഘം സംഗീത ഉപകരണങ്ങളുടെ അകന്പടിയോടെ അവതരിപ്പിക്കുന്ന സംഗീതാവിഷ്കാരം പരിപാടിയുടെ പ്രത്യേകത ആയിരിക്കും. ഇതോടൊപ്പം സിഡ്നി മലയാളി അസോസിയേഷനെക്കുറിച്ചുള്ള ഡോക്കുമെന്ററിയും പ്രദര്‍ശിപ്പിക്കും .
വിവരങ്ങള്‍ക്ക് : 0470 111 154 , 0404 442 288, 0402 677 259, 0401 684 724, 0403 675 382 .
റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ