ബെംഗളൂരു : ഉഡുപ്പിയിലെ ശിരൂര്‍ മഠാചാര്യന്‍ ലക്ഷീമവര തീര്‍ത്ഥ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കടുത്ത വയറു വേദനയെ തുടര്‍ന്ന് ഉജുപ്പിയിലെ കെ.എം.സി ആശുപത്രില്‍ പ്രവേശിപ്പിച്ച അദ്ദേഹം ബുധനാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായി മഠം അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് സ്വാമിയുടെ മരണമെന്ന് ആരോപിച്ച് അനുയായികള്‍ രംഗത്തെത്തിയിട്ടുണ്ട്
തന്റെ സഹസന്യാസിമാരായ ആറുപേര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലക്ഷ്മീവര തീര്‍ത്ഥ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു. മരണം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുയായികളുടെ ആരോപണത്തെ തുടര്‍ന്ന് മരണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഉപ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ജി.പരശ്വേര പറഞ്ഞു