ഫ്രാങ്ക്ഫര്‍ട്ട്: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന് പറക്കുന്ന വിമാനം പുറമേ നിന്നും നോക്കിയാല്‍ ഒരു സാധാരണ യാത്രാവിമാനം. എന്നാല്‍ ഈ വിമാനത്തിനുള്ളിലെ കാഴ്ചകള്‍ കണ്ടാല്‍ ആരും അമ്പരക്കും. ലോകത്തെ ഏറ്റവും വലിയ ശക്തി രാജ്യങ്ങളിലൊന്നായ റഷ്യയുടെ മേധാവി വ്ളാദിമിര്‍ പുടിന്റെ 4780 കോടി രൂപ വിലമതിക്കുന്ന യാത്രാവിമാനത്തെ കുറിച്ചാണ് പറയുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് ഇത്. ലോകത്തില്‍ വെച്ചേറ്റവും മികച്ച ആശയവിനിമയ ഉപകരണങ്ങള്‍ ആണ് ഇതിലുള്ളത്.
മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് പോലും ഈ വിമാനം സുരക്ഷിതമാണ്. വിമാനത്തില്‍ ഇരുന്ന് തന്നെ രാജ്യത്തെ ത്രിതല സേനകള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കാനും വിമാനത്തില്‍ ഇരുന്ന് തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാനും സാധിക്കും. കിടപ്പറ, ജിം ഉള്‍പ്പെടെ ഈ വിമാനത്തില്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്.
മണിക്കൂറില്‍ 901 കിലോമീറ്റര്‍ വേഗത്തിള്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള പുട്ടിന്റെ വിമാനം വൊറോനെഷ് എയര്‍ക്രാഫ്റ്റ് പ്രൊഡക്ഷന്‍ അസോസിയേഷനാണ് നിര്‍മിച്ചിരിക്കുന്നത്.