ഡബ്ലിന്‍: കോര്‍ക്കിലെ പ്രവാസി സംഘടനകളായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറു വരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കായിക മത്സരങ്ങളും കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഡബ്ലിന്‍ കാര്‍ണിവലിലെ നിലവിലെ ചാന്പ്യന്മാരും മുന്‍ ചാന്പ്യന്മാരും അടക്കമുള്ള അയര്‍ലന്‍ഡിലെ കരുത്തന്മാരായ ടീമുകള്‍ ഏറ്റുമുട്ടുന്ന ആവേശപൂര്‍ണ്ണമായ വടംവലി, അത്തപ്പൂക്കള മത്സരം എന്നിവ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. കൂടാതെ എല്ലാ വര്‍ഷത്തെയും പോലെ റാഫിള്‍ മത്സരവും ഉണ്ടായിരിക്കുന്നതാണ്.
മാവേലി മന്നനെ വരവേല്‍ക്കാനും മത്സരങ്ങളില്‍ പങ്കെടുക്കാനും വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനും എല്ലാ മലയാളികളേയും ക്ഷണിക്കുകയാണെന്നു പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍മാരായ ബിനു തോമസും ലിജോ ജോസഫും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിവരങ്ങള്‍ക്ക്:
വടംവലി മത്സരം:
ബിനു തോമസ്: 0851688881 / ജോണ്സണ് ചാള്‍സ്: 0879386212
അത്തപ്പൂക്കളമത്സരം / കലാ പരിപാടികള്‍:
സാജന്: 0870556227 / സഞ്ജിത്: 0877731879 / ജോണ്സണ് ചാള്‍സ്: 0879386212 / ശ്രീലക്ഷ്മി: 0876937257
റാഫിള്‍, വടംവലി, അത്തപ്പൂക്കള മത്സരം എന്നിവയ്ക്ക് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നവര്‍
റിപ്പോര്‍ട്ട്: രാജന് .വി