ബ്രിസ്റ്റോള്‍: നവംബര്‍ 10ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാതല മത്സരങ്ങള്‍ക്കു മുന്നോടിയായി വിവിധ റീജണുകളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ മത്സരങ്ങളുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. രൂപതയുടെ എട്ടു റീജണുകളിലും മത്സരങ്ങള്‍ നടക്കുന്ന തീയതിയും സ്ഥലവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ രക്ഷാധികാരിയും റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി ഡയറക്ടറും ജോജി മാത്യു ചീഫ് കോര്‍ഡിനേറ്ററുമായാണ് രൂപതാതല സംഘാടനം നിയന്ത്രിക്കുന്നത്.
ഗ്ലോസ്ഗോയില്‍ സെപ്റ്റംബര്‍ 29നും മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 28നും ബ്രിസ്റ്റോള്കാര്ഡിഫില് ഒക്ടോബര്‍ 6നും കവന്‍ട്രിയില്‍ സെപ്റ്റംബര്‍ 29നും സൗത്താംപ്റ്റണില്‍ സെപ്റ്റംബര്‍ 29നും ലണ്ടന്‍, കേംബ്രിഡ്ജ് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 29നും പ്രസ്റ്റണില്‍ ഒക്ടോബര്‍ 13നും റീജണല്‍തല മത്സരങ്ങള്‍ നടക്കും. റവ. ഫാ. ജോസഫ് വെന്പാടുന്തറ, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ജോയി വയലില്‍ സിഎസ്ടി, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. സജി തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ റീജണുകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു റീജണല്‍തല മത്സരങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ബൈബിള്‍ അധിഷ്ഠിതമായ കഥ, കവിത, ചിത്രരചന, സംഗീതം, നൃത്തം, ഉപകരണസംഗീതം, ക്വിസ്, പ്രസംഗം തുടങ്ങി വിവിധ ഇനങ്ങളിലായി എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമേള എന്ന വ്യാതിയുള്ള ഈ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഒരുക്കള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്