കൊച്ചി: നടന് ഉണ്ണി മുകുന്ദനെതിരായ പരാതിയിന്മേലുള്ള തുടര്‍ നടപടികള്‍ എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു.
ഉണ്ണി മുകുന്ദന് തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ചും കേസെടുക്കണമെന്നാവശ്യപ്പെട്ടും കോട്ടയം സ്വദേശിനിയായ യുവതി നല്കിയ സ്വകാര്യ അന്യായത്തിലുള്ള തുടര്‍ നടപടികളാണു കോടതി തടഞ്ഞത്.
കേസില്‍ പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്റെ ആവശ്യം മജിസ്ട്രേറ്റ് നിരാകരിച്ചതിനെത്തുടര്‍ന്നാണു ജില്ലാ കോടതിയെ സമീപിച്ചത്.