നിപ്പ നിയന്ത്രണം: സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് ഹൈക്കോടതിയുടെ പ്രശംസ
Published on 13 June, 2018
നിപ്പ നിയന്ത്രണവുമായി ബന്ധപ്പെട്ട്
സര്‍ക്കാരിന് ഹൈക്കോടതിയുടെ പ്രശംസ. പനി ബാധ കണ്ടെത്തുന്നതിലും വ്യാപനം
തടയുന്നതിലും സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി
പ്രശംസിച്ചു.
ഇക്കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക്
മാതൃകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിപ്പ വിഷയത്തില്‍ സര്‍ക്കാരിന്റെ
ബോധവല്‍ക്കരണ നടപടികള്‍ക്കെതിരെ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി
വേണമെന്നാവശ്യപ്പെട്ട് കോ!ഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച
ഹര്‍ജി തീര്‍പ്പാക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ പ്രശംസിച്ചത്.
നിപ്പ
പനി ബാധ കണ്ടെത്തുന്നതിലും പകരാതിരിക്കുന്നതിനും സര്‍ക്കാര്‍ സത്വര നടപടി
സ്വീകരിച്ചുെവെന്നാണ് കോടതിയുടെ പ്രശംസ. ഡോക്ടര്‍മാരുടെയും ന!ഴ്സുമാരുടെയും
മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം അഭിനന്ദനീയമാണ്.
കേരളം
ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്.സര്‍ക്കാര്‍ കാണിച്ച
ജാഗ്രതയും നടപടികളും കണക്കിലെടുക്കുമ്ബോള്ബോധവല്ക്കരണത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല