പിതാവിന്റെ മരണത്തില്‍ തളര്‍ന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ മകള്‍ മീനാക്ഷിക്കൊപ്പം ദിലീപ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് എത്തിരുന്നു. മീനാക്ഷിയും ദിലീപും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്ന വിവരം അധികമാര്‍ക്കും അറിവില്ലായിരുന്നു. രാത്രി ഏഴേമുക്കാലോടെയായിരുന്നു ദിലീപും മീനാക്ഷിയും എത്തിയത്. ഇരുവരും എത്തിയപ്പോള്‍ മഞ്ജുവിന്റെ സഹോദരന് മധു വാര്യര്‍ വീട്ടില്‍ ഉണ്ടായിരുന്നു. മുത്തച്ഛന്റെ കാല് തൊട്ടു വന്ദിക്കാന്‍ മീനാക്ഷിയോട് അമ്മാവന് മധു വാര്യര്‍ ആവശ്യപ്പെട്ടു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു
പിതാവിന്റെ വേര്‍പാടില്‍ തളര്‍ന്നു പോയ അമ്മ മഞ്ജുവിനെ ആശ്വാസിപ്പിക്കാന്‍ മീനാക്ഷി ശ്രമിച്ചു. സംസ്ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മധു വാര്യര്‍ തിരിച്ച എത്തുന്നതു വരെ ദിലീപും മകളും വീടിനുള്ളില്‍ തന്നെ ഇരുന്നു. എല്ലാം കഴിഞ്ഞ് മധുവിനെ ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് ദിലീപ് മടങ്ങിയത്.