നായികയായി തിളങ്ങി നിന്ന സമയത്താണ് ശാന്തി കൃഷ്ണ വിവാഹിതായകുന്നതും സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതും. തുടര്‍ന്ന് ഇരുപതു വര്‍ഷത്തിനു ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കു മടങ്ങി വന്നു. എന്നാല്‍ കഴിവുകളെ മാറ്റി വച്ചു കൊണ്ടു കുടുംബത്തിന് അമിത പ്രാധാന്യം നല്‍കിയതാണ് തന്റെ തെറ്റ്, ഇപ്പോള്‍ അത് തിരിച്ചറിഞ്ഞു എന്നു ശാന്തി കൃഷ്ണ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അമ്മയായതോടെ സ്വന്തം ആവശ്യങ്ങള്‍ മറക്കുകയും മറ്റൊരു ലോകം ഉണ്ടാക്കി അതിനു മുകളില്‍ മക്കളെയും ഭര്‍ത്താവിനെയും പ്രതിഷ്ഠിച്ചു. എന്നാല്‍ ഇപ്പോള്‍ അതു ശരിയായിരുന്നില്ലെന്ന് അറിയാമെന്നും സ്വന്തമായയൊരു ജീവിതം നമ്മുക്ക് വേണം എന്നും ശാന്തി കൃഷ്ണ പറയുന്നു. നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങരുത്. എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് സ്ത്രീകള്‍ അതു ചെയ്യണം. സാമ്പത്തികമായി സ്വതന്ത്രയാകുന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ ഇഷ്ടമുള്ളത് ചെയ്യുന്നത് വൈകാരികമായി നിങ്ങളെ സഹായിക്കും. അതു വളരെ വളരെ വര്‍ഷത്തിനു ശേഷമാണ് താന്‍ മനസിലാക്കിയത് എന്നും ശാന്തി കൃഷ്ണ ഒരു അഭിമുഖത്തില്‍ പറഞ്ഞു.