റിയാദ്: ജൂണ്‍ ഒന്നാം തീയതി (റമദാന് 16) റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ തറവാട് കളിവീട്ടില്‍ കാര്യ നിര്‍വാഹക സമിതിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സലിം പട്ടുവം, കണ്ണൂര്‍, തറവാട് അംഗങ്ങള്‍ക്ക് റംസാന് സന്ദേശം നല്കി.
വി.പി. ശശി ഇഫ്താര്‍ ആശംസകള്‍ നേര്‍ന്നു. പുണ്യ മാസമായ റമദാനെ ആസ്പദമാക്കി നടത്തിയ ക്വിസ് പ്രോഗ്രാമില്‍ രോഹിത് പ്രശാന്ത്, അംറിന് ഹര്‍ഷാദ്, നന്ദന ജയപ്രകാശ്, നന്ദന ജോയ്, മെഹ്നാസ് ഷിവിന്‍ എന്നിവര്‍ വിജയികളായി. പ്രവാസികള്‍ക്കിടയിലെ ഒരുമയുടേയും സൗഹൃദത്തിന്റെയും വേദികൂടിയായി തറവാട് ഇഫ്താര്‍ സംഗമം.