അല്‍ഖോബാര്‍: പ്രവാസി സഹോദര്യത്തിന്റെ മധുരം വിളമ്പി നല്കി കൊണ്ട്, നവയുഗം സാംസ്കാരികവേദി തുഗ്ബമേഖല കമ്മിറ്റി ഇഫ്താര്‍ കൂട്ടായ്മ സംഘടിപ്പിച്ചു.
കോബാര്‍ റഫ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ തുഗ്ബ മേഖലയിലെ തൊഴിലാളികളും, കുടുംബങ്ങളും, നവയുഗം പ്രവര്‍ത്തകരും പങ്കെടുത്തു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം റമദാന് സന്ദേശം നല്കി. സഹജീവികളോട് സ്നേഹവും, കാരുണ്യവും, സാഹോദര്യവും, മതമൈത്രിയും ഊട്ടിയുറപ്പിയ്ക്കാന്‍ വേണ്ടി പ്രവര്ത്തിയ്ക്കണമെന്നതാണ് റമദാന് മാസത്തിന്റെ നിയോഗം എന്ന് അദ്ദേഹം റമദാന് സന്ദേശത്തില്‍ പറഞ്ഞു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍, ഐ.എം.സി.സി സൗദി നാഷണല്‍ ജനറല്‍ സെക്രെട്ടറി ഹനീഫ്, റഷീദ് കോട്ടപ്പുറം, നവയുഗം കേന്ദ്രനേതാക്കളായ സാജന് കണിയാപുരം, അടൂര്‍ ഷാജി, പ്രഭാകരന് എടപ്പാള്‍, മിനി ഷാജി, രാജേഷ് ചടയമംഗലം എന്നിവര്‍ സംസാരിച്ചു.
നവയുഗം തുഗ്ബ മേഖല സെക്രട്ടറി ദാസന് രാഘവന് സ്വാഗതവും, മേഖല പ്രസിഡന്റ് മാധവ് കെ വാസുദേവ് നന്ദിയും പറഞ്ഞു.