മെല്‍ബണ്‍: നവോദയ ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ നവോദയ വിക്ടോറിയയുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍ കേരള വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ.എ ബേബി ജൂണ്‍ 3ന് ഞായറാഴ്ച മെല്‍ബണില്‍ എത്തുന്നു.
മുന്‍ നിശ്ചയിച്ച പ്രകാരം മേയ് 20ന് നടക്കേണ്ടിയിരുന്ന പരിപാടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
വൈകുന്നേരം 4ന് ക്ലെയ്ടണ്‍ ഹാളില്‍
നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കൈരളി ടിവിയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ജി.എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം എന്ന പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യം ആയിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍