ലഗറ്റ്, കാലിഫൊര്ണിയ: ഈല്‍ നദിയില്‍ വാഹനം ഒഴുകിപ്പോയി മരിച്ച സന്ദീപ്
തോട്ടപ്പിള്ളിയുടെയും ഭാര്യയുടെയും രണ്ടു മക്കളുടെയും ഓട്ടോപ്സി
പൂര്‍ത്തിയായതായി അധിക്രുതര്‍ അറിയിച്ചു.
എന്നാല്‍ മരണകാരണം എന്തെന്നു വ്യക്തമാക്കിയിട്ടില്ല. അതിനു ടോക്സിക്കോളജി
റിപ്പോര്‍ട്ട് വരാന്‍ ആഴ്ചകളെടുക്കും. അതിനു ശേഷമേ മരണ കാരണം വ്യക്തമാകൂ.
സംസ്കാരം എന്നു നടക്കുമെന്നും വ്യക്തമല്ല. സന്ദീപിന്റെയും ഭാര്യ
സൗമ്യയുടെയും മതാപിതാക്കള്‍ നാട്ടില്‍ നിന്നു എത്താന്‍ ശ്രമിക്കുന്നുണ്ട്.
അവര്‍ വരുന്നുണ്ടെങ്കില്‍ അതിനു ശേഷമായിരിക്കും സംസ്കാരം. അപകടം നടന്നതിനു
സമീപമുള്ള ലഗറ്റില് തന്നെ സംസ്കാരം നടത്തുമെന്നാണു അറിയുന്നത്.
സന്ദീപും
കുടുംബവും താമസിച്ചിരുന്ന ലാസ് വേഗസിനടുത്തുള്ള സാന്റാ ക്ലാരിറ്റയിലേക്കു
പത്തു മണിക്കൂറിലേറെ ഡ്രൈവ് ചെയ്യണം