ട്രെയിനിനും
പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട് വീട്ടമ്മയുടെ ഇരുകാലുകളും നഷ്ടമായി. പുനലൂര്‍
റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. പുനലൂര്‍ ആരംപുന്ന സ്വദേശി ഭാര്‍ഗ്ഗവിയമ്മ (65)
യുടെ ഇരുകാലുകളുമാണ് നഷ്ടമായത്.
ഇന്ന് വൈകിട്ടോടെ പുനലൂര്‍ നിന്നും
കൊല്ലത്തേക്ക് പുറപ്പെട്ട ട്രെയിനില്‍ ആയിരുന്നു അപകടം. ട്രെയിനിനുള്ളില്‍
ഓടിക്കളിച്ച കൊച്ചുമകളുടെ പിന്നാലെ പോകവെ ട്രെയിന്റെ വാതില്‍ വഴി പുറത്തേക്ക്
വീഴുകയായിരുന്നു. ബോഗിക്കും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെട്ട് ഇരുകാലുകളും
പൂര്‍ണമായി നഷ്ടമായി.
ഗുരുതരമായി പരിക്കേറ്റ ഭാര്‍ഗ്ഗവി അമ്മയെ പുനലൂര്‍
താലൂക്ക് ആശുപുത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം
മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല